flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday 27 January 2017

പൊതുവിദ്യാലയസംരക്ഷണയജ്ഞം -ഉദ്ഘാടനം


പറവൂര്‍ എസ് എന്‍ വി സംസ്കൃത വിദ്യാലയത്തിലെ പൊതുവിദ്യാലയസംരക്ഷണയജ്ഞ ത്തോടനുൂബന്ധിച്ച പരിപാടികള്‍ പറവൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു. രാവിലെ റോഡില്‍ നിന്ന് സ്ക്കൂളിലേക്ക് ജനപ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ കൈകോര്‍ത്ത് നിന്ന് വിദ്യാലയസംരക്ഷണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണപ്രതിജ്ഞയും എടുത്തു.
സ്ക്കുള്‍ വാര്‍ഷികവും ഇന്ന് നടക്കുന്നതിനാല്‍ വാര്‍ഷികത്തിനുമുന്നോടിയായി പൊതുവിദ്യാലയപ്രതിജ്ഞ എല്ലാവരും ചേര്‍ന്ന് എടുത്തു. അഡ്വ വി.ഡി.സതീശന്‍ എം എല്‍ എ, പറവൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ഡെന്നി തോമസ് , വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ടി വി നിഥിന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ സി പി ജയന്‍, മാനേജര്‍ സി എന്‍ രാധാകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് ശ്രീ പി എസ് ജയരാ‍ജ്, വൈസ് പ്രസിഡന്‍റ് ശ്രീ വി കെ ഷാജി, മാത‍ൃസംഗമം ചെയര്‍പേഴ്സണ്‍ ശ്രീമതി രാഗം സുമേഷ് പിടിഎകമ്മറ്റി അംഗങ്ങള്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, റസിഡന്‍സ് അസോസിയഷേന്‍ ഭാരവാഹികള്‍, രക്ഷാകര്‍ത്താക്കള്‍, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പൊതുവിദ്യാലയസംരക്ഷണയജ്ഞത്തിനുമുന്നോടിയായി സ്ക്കൂള്‍ ക്യാമ്പസും പരിസരവുംഎന്‍ സി സി, റെഡ്ക്രോസ്, മറ്റു ക്ലബ്ബുകള്‍ എന്നിവരുടെ നേതൃത്വത്തില്‍
26-01-2017ന് വൃത്തിയാക്കിയിരുന്നു


No comments:

Post a Comment