flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Wednesday 24 June 2015

കാണാതെയും കേള്‍ക്കാതെയും ഒരു നാള്‍......

കാഴ്ചയും കേള്‍വിയുമില്ലാത്ത തന്റെ കുറവുകളെ മികവുകളാക്കി കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ് വനിതയാണ്
ഹെലൻ ആദംസ്‌ കെല്ലർ (ജൂൺ 27, 1880 - ജൂൺ 1, 1968).

പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവർ
സ്വപ്രയത്നം കൊണ്ട്‌ സാഹിത്യം,സാമൂഹ്യപ്രവർത്തനം,അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ചു.

ഹെലനെ പഠനത്തിന്റെ വഴിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ 'ആനി സള്ളിവന്‍' എന്ന അധ്യാപിക അധ്യാപനത്തിന്റെ ഉദാത്തമാതൃകയുമായി.

ഹെലന്‍ കെല്ലറുടെയും ആനി സള്ളിവന്റെയും ജീവിതവും,
കാഴ്ചയും കേള്‍വിയും ഇല്ലാത്തലോകത്ത് ജീവിക്കേണ്ടത് അനുഭവിക്കുന്നതിനുള്ള വേറിട്ട പ്രവര്‍ത്തനമാണ് സ്ക്കൂളിലെ റിസോഴ്സ് ടീച്ചറായ ഫിജി ടീച്ചറുടെ നേതൃത്വത്തില്‍ നടന്നത്.
ഒരോ 9-ം ക്ലാസ്സിലെയും താല്പര്യമുള്ള  മൂന്നു കുട്ടികളെ വീതം കണ്ണും കാതും കെട്ടി, കാഴ്ചയും കേള്‍വിയുമില്ലാത്ത ലോകത്തേക്ക് രാവിലെ മുതല്‍ വിട്ടു.മറ്റു കുട്ടികള്‍ അവരോട് പെറുമാറേണ്ടത് എങ്ങിനെ എന്ന് ശീലിപ്പിക്കുകയും ചെയ്യുന്ന മികവാര്‍ന്ന പ്രവര്‍ത്തനമായിരുന്നു ഇത്. ഉച്ചയക്ക് ശേഷം കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഹെഡ് മിസ്ട്രസ് പി ആര്‍ ലത ടീച്ചറും  9ം ക്ലാസ്സിലെ ക്ലാസ്സ്ടീച്ചര്‍മാരും പരിപാടിക്ക് നേതൃത്വം നല്‍കി.













No comments:

Post a Comment