flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Wednesday 27 August 2014

PTA പൊതുയോഗം ആഗസ്റ്റ് 22 ന്



ഈ വര്‍ഷത്തെ പി.ടി.എ വാര്‍ഷിക പൊതുയോഗം 2014 ആഗസ്റ്റ് 22 ന് നടന്നു. ശ്രീ. സി.പി.ജയന്‍ അദ്ധ്യക്ഷത വഹിച്ച യോഗം സ്ക്കൂള്‍ മാനേജര്‍ ശ്രീ.സി.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ശ്രീ ഹരിവിജയന്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ശ്രീ.എം.വി.ഷാജി സാര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് -ശ്രീ.സി.പി.ജയന്‍
വൈസ് പ്രസിഡന്റ് -ശ്രീ.വി.എന്‍.നാഗേഷ്
മാതൃസംഗമം ചെയര്‍പേഴ്സണ്‍ -ശ്രീമതി ബിന്ദു വിക്രമന്‍


Saturday 16 August 2014

അംഗീകാരങ്ങള്‍.......പുരസ്ക്കാരങ്ങള്‍......

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പറവൂരില്‍ നടന്ന റാലിക്കുശേഷം ചേര്‍ന്ന യോഗത്തില്‍ വച്ച് നിരവധി പുരസ്ക്കാരങ്ങള്‍ നമുക്ക് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ സ്ക്കൂള്‍, ഹൈസ്ക്കൂളിലെയും ഹയര്‍സെക്കന്ററിയിലെയും മികച്ച റാലികള്‍, വിവിധ മത്സരങ്ങളിലെ വിജയങ്ങള്‍.......






Friday 15 August 2014

68-ം സ്വാതന്ത്ര്യദിനാഘോഷറാലിയില്‍ നിന്ന്.......






ജൂനിയര്‍ റെഡ്ക്രോസ് പ്രവര്‍ത്തന ഉദ്ഘാടനവും തെരുവോരം മുരുകനും





ഈ വര്‍ഷത്തെ ജൂനിയര്‍ റെഡ്ക്രോസ് പ്രവര്‍ത്തന ഉദ്ഘാടനം സ്ക്കൂള്‍ മാനേജര്‍ ശ്രീ. സി.എന്‍ .രാധാകൃഷ്ണന്‍  നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി.ആര്‍ ലത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ. തെരുവോരം മുരുകന്‍, യൂണിയന്‍ സെക്രട്ടറി ശ്രീ. ഹരി വിജയന്‍, റെഡ്ക്രോസ് താലൂക്ക് ഭാരവാഹികളായ ശ്രീ. ചെല്ലപ്പന്‍ സാര്‍, ശ്രീ. വിദ്യാധരമേനോന്‍, ശ്രീമതി മാലിനി എന്നിവര്‍ സംസാരിച്ചു. ശ്രീ തെരുവോരം മുരുകന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റെഡ് ക്രോസ് അംഗങ്ങള്‍ പിരിച്ച തുക സംഭാവനയായി നല്‍കി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തുന്ന ശ്രീനാരായണപരിശീലനക്കളരിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രന്ഥങ്ങള്‍ എസി.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികളില്‍ നിന്ന് ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. റെഡ്ക്രോസ് ഭാരവാഹികളായ ശ്രീ. സാഹി കെ വി സ്വാഗതവും, ശ്രീ ഭാഗ്യരാജ് നന്ദിയും രേഖപ്പെടുത്തി.

Monday 4 August 2014

Award for Excellence

Headmistress, Smt. P. R. Letha receiving Memento from   Hon. Minister Sri. M. K. Muneer for the 100% result in SSLC examination 2014. The programme was conducted by Sri. V. D. Satheesan, M.L.A as the part of the Award Ceremony conducted in the Paravur Assembly constituency.