flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Sunday 9 June 2013

ജൂണ്‍ 5 - ലോകപരിസ്ഥിതി ദിനം

നമ്മുടെ സ്ക്കൂളിലെ സയന്‍സ് ക്ലബ്ബ്, ഹരിതസേന, എന്‍.സി.സി. എന്നിവയുടെ ആഭിമൂഖ്യത്തില്‍, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഫോട്ടോ പ്രദര്‍ശനം, സെമിനാര്‍, പഠനക്ലാസ്സ്, പരിസ്ഥിതി റാലി എന്നിവ നടത്തി.
സംസ്കൃതസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഔഷധസസ്യ പ്രദര്‍ശനം നടന്നു.








Monday 3 June 2013

പ്രവേശനോത്സവം

 
  പറവൂര്‍ എസ്. എന്‍. വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂള്‍ പ്രവേശനോത്സവം 2013 ജൂണ്‍ 3 തിങ്കളാഴ്ച്ച രാവിലെ 9.45ന് സ്ക്കൂള്‍ സ്ഥാപകന്‍ ഡോ.പി.ആര്‍.ശാസ്ത്രി സാറിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ ആരംഭിച്ചു. സ്ക്കൂള്‍ മാനേജര്‍, പി.ടി..പ്രസിഡന്റ്, പ്രിന്‍സിപ്പാള്‍, ഹെഡ്മിസ്ട്രസ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. പുഷ്പാര്‍ച്ചനയ്ക്കു ശേഷം എല്ലാവരും ഘോഷയാത്രയായി യോഗസ്ഥലത്തേക്കു നീങ്ങി.
പ്രവേശനോത്സവയോഗം സ്ക്കൂള്‍ ഹാളില്‍ വച്ച് രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡന്റ് ശ്രീ.സി.പി.ജയന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ചു. സ്ക്കൂള്‍ മാനോജര്‍ ശ്രീ.സി.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി.ആര്‍.ലത ബഹു.വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വായിച്ചു. പറവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. കെ.വി.ഷീല രക്ഷിതാക്കള്‍ക്കുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്തു. പറവൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി ശ്രീ.ഹരി വിജയന്‍, പ്രിന്‍സിപ്പാള്‍, ശ്രീ. എം. വി. ഷാജി, പി. ടി. . വൈസ് പ്രസിഡന്റ് ശ്രീ. വി. എന്‍ നാഗേഷ്, മാതൃസംഗമം ചെയര്‍ പേഴ്സണ്‍ ശ്രീമതി. ബിന്ദു വിക്രമന്‍, സ്ക്കൂള്‍ മാനേജിംഗ് കമ്മറ്റി അംഗം ശ്രീ. ഡി.ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്. എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. കുമാരി. ആതിരമണിയും സംഘവും സ്വാഗതഗാനം ആലപിച്ചു. ശ്രീ. സി.കെ. ബിജു സ്വാഗതവും, ശ്രീ. കെ. വി. സാഹി നന്ദിയും രേഖപ്പെടുത്തി. യോഗത്തിനുശേഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.